Deshabhimani

ഖൈബർ പഖ്തൂൺഖ്വയിൽ ആക്രമണം; നാല് അർധസൈനികർ കൊല്ലപ്പെട്ടു

military

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 06, 2025, 04:58 PM | 1 min read

പേഷ്വാർ: പാകിസ്ഥാനിലെ ഖൈബർ പഖ്ത്നുഖ്വയിൽ നടന്ന ആക്രമണത്തിൽ നാല് അർധസൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച അജ്ഞാതരായ തോക്കുധാരികൾ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആണ് ആക്രമണം.


കരക് ജില്ലയിലെ അമ്ൻ കോട് ടോയ് പ്രദേശത്ത് സൈനിക വാഹനത്തിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്. സുരക്ഷാ സേനയും പൊലീസും പ്രദേശം വളഞ്ഞു. അക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചു.


ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപൂർ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home