പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞു; നാല് പേർക്ക് പരിക്ക്

അപകടത്തിൽപ്പെട്ട ടെമ്പോ ട്രാവലർ| Photo: Screengrab
പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. മലപ്പുറം തിരൂർ സ്വദേശികളായ 17 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഒരു കുട്ടിയും (ഏഴ് വയസുകാരൻ) ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
വടശ്ശേരിക്കര ഭാഗത്ത് പെരുനാട് കൂനംകരയിലായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, വാഹനം അമിത വേഗതയിലെത്തി മറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എസ് പിയുടെ നേതൃത്വത്തിലുള്ള സംഘവും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








0 comments