ad
Deshabhimani

നൈജീരിയയിൽ തോക്കുധാരികളുടെ ആക്രമണം; 30 മരണം, നിരവധിപേരെ തട്ടിക്കൊണ്ടുപോയി

nigeria attack
വെബ് ഡെസ്ക്

Published on Jan 04, 2026, 07:20 PM | 1 min read

അബുജ: വടക്കൻ നൈജീരിയയിലെ ​ഗ്രാമത്തിൽ ആയുധധാരികളുടെ ആക്രമണം. 30 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നൈജറിലെ ഉൾ​ഗ്രാമത്തിലാണ് ആക്രണമുണ്ടായത്. നിരവധി പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.


ബോർഗു തദ്ദേശ സ്വയംഭരണ പ്രദേശമായ കസുവാൻ-ദാജി ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. അക്രമികൾ ജനവാസമേഖലയിലേക്ക് അതിക്രമിച്ച് കയറി താമസക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രാദേശിക മാർക്കറ്റും നിരവധി വീടുകളും അക്രമികൾ കത്തിച്ചു.


ആക്രമണത്തിന് ഒരാഴ്ച മുമ്പ് അക്രമികളെ സമീപ പ്രദേശങ്ങളിൽ കണ്ടിരുന്നുവെന്ന് താമസക്കാർ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനും സമാധാനം പുനസ്ഥാപിക്കാനും പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home