താരിഫ് ഭീഷണി; യുഎസിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആപ്പിൾ

ന്യൂയോർക്ക് : ചൈനയിൽ നിർമ്മിച്ച ഐഫോണുകളുടെ വില വർദ്ധിപ്പിക്കുന്നതിനായി താരിഫ് ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ അമേരിക്കയിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആപ്പിൾ. ആപ്പിളിന്റെ നിർമ്മാണം മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് മാറ്റുമെന്ന് സിഇഒ ടിം കുക്ക് വാഗ്ദാനം ചെയ്തതായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. താരിഫ് നൽകാതിരിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, അമേരിക്കൻ പുനർനിർമാണത്തിൽ പങ്കു ചേരുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിന്റെ വാദം.
20,000 പേരെ ജോലിക്കെടുക്കാനും ടെക്‌സാസിൽ പുതിയ സെർവർ ഫാക്ടറി നിർമ്മിക്കാനുമുള്ള പദ്ധതികൾ ഉൾപ്പെടെ, അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 500 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ആപ്പിൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു.









0 comments