ad
Deshabhimani

തുർക്കിയയില്‍ വീണ്ടും വെടിവെയ്പ്പ് ; നാല് പേർ കൊല്ലപ്പെട്ടു, അക്രമിക്കായി തെരച്ചില്‍

Crime Scene

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 18, 2026, 09:53 PM | 1 min read

ഇസ്താംബുൾ : തെക്കൻ തുർക്കിയ നഗരമായ മെർസിനിൽ നടന്ന വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


മെർസിനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ടാർസസിന് വടക്ക് ഭാഗത്താണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്തെ ഒരു റെസ്റ്റോറൻ്റിലാണ് ആദ്യ വെടിവെയ്പ്പുണ്ടായത്. അവിടെ വെച്ച് രണ്ട് പേർ കൊല്ലപ്പെടുകയായിരുന്നു. മറ്റൊരിടത്ത് വെച്ചാണ് മറ്റ് രണ്ട് പേർക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിയുതിർത്തതിന് പിന്നാലെ അക്രമി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.


ഏകദേശം 17 വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമിയെ കണ്ടെത്താൻ വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. തുർക്കിയെ പിടിച്ചുകുലുക്കിയ കൗമാരക്കാരായ രണ്ട് പേർ നടത്തിയ വെടിവെയ്പ്പ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് മറ്റൊരു വെടിവെയ്പ്പുണ്ടാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home