പശ്ചിമേഷ്യൻ പ്രതിസന്ധി; വിമാനങ്ങൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കുമോ?

ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യൻ വ്യോമപാതകൾ അടച്ചതോടെ വിമാന സർവീസുകൾ താറുമാറായ സാഹചര്യത്തിൽ, യാത്രക്കാർക്കായി വിവിധ ഇളവുകൾ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ.
വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യത്തിൽ പൂർണ്ണമായ റീഫണ്ട് അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാനുള്ള സൗകര്യമാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്.
എയർ ഇന്ത്യ റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് പൂർണ്ണമായ റീഫണ്ട് നൽകും. കൂടാതെ, പകരം വിമാനങ്ങളിൽ മുൻഗണനാക്രമത്തിൽ യാത്ര ഉറപ്പാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സേവനവും ലഭ്യമാണ്.
ഇൻഡിഗോയുടെ മാർച്ച് 7 വരെയുള്ള യാത്രകൾക്ക് റീഫണ്ട് അല്ലെങ്കിൽ സൗജന്യ റീ-ഷെഡ്യൂളിംഗ് അനുവദിച്ചു. ഫെബ്രുവരി 28-ന് മുമ്പ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം.
എമിറേറ്റ്‌സ് എയർലൈൻസും ഇത്തിഹാദും യാത്രക്കാർക്ക് 20 ദിവസത്തിനുള്ളിലെ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാൻ അനുവാദം നൽകുന്നു. താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ ഫോം വഴി റീഫണ്ടിന് അപേക്ഷിക്കാം.
ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ ട്രാവൽ വൗച്ചറുകളോ റീഫണ്ടോ തിരഞ്ഞെടുക്കാം. ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം, വിമാനങ്ങൾ വലിയ രീതിയിൽ തടസ്സപ്പെട്ടാൽ 14 ദിവസത്തിനുള്ളിൽ യാത്രക്കാർക്ക് റീഫണ്ട് നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്.
ബുക്കിംഗ് നടത്തി 48 മണിക്കൂറിനുള്ളിൽ സൗജന്യമായി ടിക്കറ്റ് റദ്ദാക്കാനും അനുവാദമുണ്ട്. വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് വിമാനക്കമ്പനികളുടെ വെബ്സൈറ്റോ ആപ്പോ വഴി സർവീസ് നില പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Tags
Iran-israel Conflict
Iran-israel Fight
Israel - Iran Conflict
Iran Israel War
Israel Iran Conflict
Israel Iran Strikes
Israel-iran Conflict
Israel’s Attack On Iran
Israel’s Strikes On Iran
Us Israel Airstrike Iran
Us Israel Attack On Iran
Indigo Airlines
Air India
Air India Flight
Cancelled Flights
Flight Cancellations
Flights Cancelled
West Asia Tension










0 comments