print edition ഗാസയിൽ കൊന്നത് 300 മാധ്യമ പ്രവർത്തകരെ

സാൻഫ്രാൻസിസ്‌കോ
ഈ വർഷം ആഗോളതലത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിയും ഗാസയിൽ ഇസ്രയേൽ സൈന്യത്താൽ കൊല്ലപ്പെട്ടവരാണെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്‌എഫ്) . ഗാസയിൽ വംശഹത്യ നടത്തിയ ഇസ്രയേൽ സേനയാണ് 29 പലസ്തീൻ റിപ്പോർട്ടർമാരുടെ മരണത്തിന് ഉത്തരവാദികളെന്ന് ആർഎസ്‌എഫ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. 26 മാസത്തെ യുദ്ധത്തിനിടെ ഗാസയിൽ ഏകദേശം 300 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു.
ഈ വർഷം ലോകമെമ്പാടും 67 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 503 പേര്‍ തടവിലാക്കപ്പെട്ടു. 135 പേരെ കാണാതായി. 2025-ൽ ഉക്രയ്‌നിൽ മൂന്ന് മാധ്യമപ്രവർത്തകരും സുഡാനിൽ നാല് പേരും കൊല്ലപ്പെട്ടു. സായുധ സംഘട്ടനങ്ങളിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സംഘടനകൾ പരാജയപ്പെട്ടെന്ന് ആഎസ്‌എഫ് ഡയറക്‌ടർ ജനറൽ തിബൗട്ട് ബ്രൂട്ടിൻ പറഞ്ഞു.










0 comments