ad
Deshabhimani

യുഎസിലെ ഹവായിയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

helicopter crash hawaii

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Mar 27, 2026, 05:23 PM | 1 min read

ഹനാലെയ് : യുഎസിലെ ഹവായിയിലെ കൗയി ദ്വീപിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. കൗയിയിലെ ഒരു ബീച്ചിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.


കലാലൗ ബീച്ചില്‍ കടലിലേക്കാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഒരു പൈലറ്റും നാല് യാത്രക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്ന് കൗയി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കൗയിയുടെ വടക്കൻ ഭാ​ഗത്തുള്ള നാ പാലി തീരത്താണ് ബീച്ച്. മൂന്ന് പേർ മരിച്ചതായും മറ്റ് രണ്ട് പേരെ ചികിത്സയ്ക്കായി വിൽകോക്സ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.


എയർബോൺ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാ പാലി തീരത്തെ പ്രധാന ടൂറിസം, ​ഗതാ​ഗത മാർ​ഗങ്ങളിലൊന്നാണ് ഹെലികോപ്റ്ററുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home