നൈജീരിയയിൽ ബോട്ട് മറിഞ്ഞ് അപകടം: 25 മരണം, 14 പേരെ കാണാതായി

പ്രതീകാത്മകചിത്രം
യോബെ : വടക്കൻ നൈജീരിയയിലെ യോബെ സംസ്ഥാനത്ത് യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. 14 പേരെ കാണാതായതായി അടിയന്തര പ്രതികരണ സേന അറിയിച്ചു. യോബെ സംസ്ഥാനത്തെ ഗാർബി പട്ടണത്തിലെ യോബെ നദിക്കരയിലാണ് പ്രാദേശിക മാർക്കറ്റിലേക്ക് പോയ ബോട്ട് മറിഞ്ഞതെന്ന് യോബെ അടിയന്തര മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു.
52 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 13 പേരെ രക്ഷപ്പെടുത്തി. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്, സുരക്ഷാ ഏജൻസികൾ, അടിയന്തര പ്രതികരണ ഉദ്യോഗസ്ഥർ, പ്രാദേശിക കമ്മ്യൂണിറ്റി സന്നദ്ധപ്രവർത്തകർ എന്നിവർ രക്ഷാദൗത്യത്തിലുണ്ട്.










0 comments