ad
Deshabhimani

മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവെച്ച് കൊന്നു; ഇന്ത്യന്‍ വംശജനായ 19 കാരൻ അറസ്റ്റിൽ

Arrest.jpg
വെബ് ഡെസ്ക്

Published on Jun 21, 2026, 04:03 PM | 1 min read

വാഷിങ്ടൺ : യുഎസിൽ മാതാപിതാക്കളെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്ന ഇന്ത്യന്‍ വംശജനായ 19 കാരൻ അറസ്റ്റിൽ. ​ഗൗരവ് ചോപ്ര എന്ന 19 കാരനാണ് തൻ്റെ പിതാവ് സ്വീര റാം (56), അമ്മ കമലേഷ് റാണി (46), മുത്തശി മിന്ദർ കൗർ (73) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയത്.


സഹോദരന് നേരെ പ്രതി വെടിയുതിർത്തുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് യുഎസ് മാധ്യമമായ കെആർജിവി 5 ന്യൂസ് റിപ്പോർട്ട് ചെയ്തു. സഹോദരനാണ് ആക്രമണത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും മുത്തശ്ശിയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ​ഗൗരവ് ചോപ്രയെ കാറിൽ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. അമിതവേ​ഗതയിൽ സഞ്ചരിച്ച പ്രതിയുടെ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ​ഗൗരവ് ചോപ്രയുടെ കാറിൽ നിന്ന് കൊലപാതകത്തിനുപയോ​ഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ടെക്സസ് റിയോ ഗ്രാൻഡെ വാലി സർവകലാശാലയിലെ വിദ്യാർഥിയാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home