ad
Deshabhimani

മെക്സിക്കോയിലെ യുഎസ് വ്യോമസേനാ താവളത്തിൽ വെടിവെയ്പ്; ഒരാൾ മരിച്ചു

us
വെബ് ഡെസ്ക്

Published on Mar 18, 2026, 01:02 PM | 1 min read

വാഷിങ്ടൺ: ന്യൂ മെക്സികോയിലെ അലാമോഗോർഡോയ്ക്ക് സമീപമുള്ള ഹോളോമാൻ വ്യോമസേനാ താവളത്തിൽ ഉണ്ടായ വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം5 :30ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇതിനെതുടർന്ന് താവളം അടച്ചിട്ടു.


താവളം സുരക്ഷിതമാണെന്നും നിയന്ത്രണം ഏർപ്പെടുത്തിയത് നീക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയേറ്റവരുടെ പേരുകളോ സംഭവത്തിന്റെ മറ്റു വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


താവളത്തിനുള്ളിലെ ഷോപ്പെറ്റ് എന്നറിയപ്പെടുന്ന സൗകര്യ സ്റ്റോറിന് (convenience store) സമീപത്തായിരുന്നു വെടിവെയ്പ്പ്. ഒരു വനിത സ്വയം വെടിവെച്ചതാണെന്ന് വിയോൺ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.


ഹോളോമാൻ വ്യോമസേനാ താവളം ഏകദേശം 240ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ്. ദേശീയ സുരക്ഷാ ദൗത്യങ്ങൾ നിർവഹിക്കുന്ന നാൽപത്തി ഒമ്പതാം വിങിന്റെ ആസ്ഥാനമാണ്. എഫ്-16യുദ്ധവിമാനങ്ങളുടെയും എംക്യു-9റീപ്പർ ഡ്രോണുകളുടെയും പൈലറ്റുമാരെ ഇവിടെ പരിശീലിപ്പിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home