ad
Deshabhimani

ടെഹ്റാനില്‍ ഉപരോധം കടുപ്പിച്ച് ട്രംപ്; നാലാംഘട്ട ആണവ ചർച്ച മാറ്റിവച്ച് ഇറാൻ

IRAN FORIGN MINISTER
വെബ് ഡെസ്ക്

Published on May 02, 2025, 12:01 PM | 1 min read

ടെഹ്‌റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ പദ്ധതിയുടെ നാലാംഘട്ട ചർച്ച മാറ്റിവച്ചു. ടെഹ്‌റാനുമായി ബന്ധമുണ്ടെന്ന് പറയുന്ന കമ്പനികൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ആണവ കരാർ ചർച്ച ഇറാൻ മാറ്റിവച്ചത്.


സാങ്കേതിക കാരണങ്ങളാൽ ശനിയാഴ്ച റോമിൽ നടക്കാനിരുന്ന യോഗം മാറ്റിവയ്ക്കാൻ ഫെസിലിറ്റിക്കൽ പങ്കാളികളായ ഒമാനുമായി സംയുക്തമായി തീരുമാനിച്ചതായി ഇറാൻ അറിയിച്ചു. ഇറാനിയൻ എണ്ണയോ പെട്രോകെമിക്കലുകളോ വാങ്ങുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതോടെയാണ് ചർച്ചമാറ്റി വച്ചതെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ ആരംഭിച്ച ആണവ കരാർ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.


നീതിയുക്തവും സന്തുലിതവുമായ ആണവകരാറിനായി ഞങ്ങൾ വാസ്തവത്തിൽ ആ​ഗ്രഹിക്കുന്നുവെന്നും ഉപരോധങ്ങൾ അവസാനിപ്പിക്കുന്നത് ഉറപ്പാക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി എക്സിൽ കുറിച്ചു. ഇറാന്റെ അവകാശങ്ങൾ പൂർണ്ണമായി മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, ഇറാന്റെ ആണവ പദ്ധതി സമാധാന പരമായ ചർച്ചയിലൂടെ നടപിലാക്കുകയെന്നതുംമാണ് ലക്ഷ്യമെന്നും സെയ്ദ് അബ്ബാസ് അരഗ്ചി കുറിപ്പിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home