യുദ്ധവിരാമമോ? യുഎസുമായി സമാധാന കരാറിന് ഏകദേശ ധാരണയായതായി ഇറാന്‍

ടെഹ്റാന്‍: പശ്ചിമേഷ്യയിൽ യുദ്ധവിരാമത്തിന് വഴിതെളിയുന്നതായി സൂചന. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്നാലെ അമേരിക്കയുമായി ഏകദേശ ധാരണയിലെത്തിയതായി സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
അമേരിക്കക്കെതിരായ ഉപരോധങ്ങളിൽ ഇളവ് അനുവദിക്കുന്നതും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അരാഗ്ചി അറിയിച്ചു. എക്സ് പോസ്റ്റിലൂടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻപൊരിക്കലും കരാർ ധാരണ ഇത്രത്തോളം അടുത്തെത്തിയിട്ടില്ലെന്ന് കൂടി പോസ്റ്റിൽ ചൂണ്ടിക്കാണിച്ചു. അതേസമയം, ആണവശേഷിയുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീടാകും ആരംഭിക്കുകയെന്നും യുഎസുമായുള്ള ധാരണ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് കൂടി നയിക്കുമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
കരാറിന് അന്തിമരൂപമായിട്ടില്ല. പ്രാഥമിക കരാർ തിങ്കളാഴ്ചയോടെ ആകുമെന്നാണ് സൂചന. അബ്ബാസ് അരാഗ്ച്ചിയുടെ എക്സ് പോസ്റ്റ് ഡോണൾഡ് ട്രംപും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിട്ടുണ്ട്.









0 comments