'ജോലിയിൽനിന്ന് അന്യായമായി പിരിച്ചുവിട്ടു': യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവാവിന്റെ ദുരനുഭവങ്ങളുള്ള പോസ്റ്റ് ചർച്ചയാകുന്നു

ഹൈദരാബാദ് : യുഎസിലെ കലിഫോർണിയയിൽ പൊലീസ് വെടിവച്ചുകൊന്ന തെലങ്കാനയിലെ മഹബൂബ്‌നഗറിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീൻ (30) വംശീയ അധിക്ഷേപം നേരിട്ടിരുന്നതായി വിവരം. ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയതിനാണ് അമേരിക്കൻ പൊലീസ് നിസാമുദ്ദീനെ വെടിവെച്ചത്. വംശീയ വിവേചനം ആരോപിച്ച കുടുംബം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഇതിനിടയിലാണ് ഗൂഗിളിലെ ജോലിയിൽനിന്ന് അന്യായമായി പിരിച്ചുവിട്ടതുൾപ്പെടെ ദുരനുഭവങ്ങൾ നിസാമുദ്ദീൻ മുൻപ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിവരിച്ചിരുന്നത് ഇപ്പോൾ ചർച്ചയാകുന്നത്.
മൂന്നിന് ഏതോ നിസ്സാരകാര്യത്തെച്ചൊല്ലി യുഎസ് പൗരനായ സഹതാമസക്കാരനുമായുണ്ടായ വഴക്കാണ് കത്തികുത്തിലേക്കും പൊലീസ് വെടിവയ്പിലേക്കും നയിച്ചത്.
എന്നാൽ നിസാമുദ്ദീന്റെ കയ്യിൽ കത്തിയുണ്ടായിരുന്നെന്നും ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. യുഎസിൽ ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം 2021 മുതൽ 2024 വരെ ഗൂഗിളിൽ ജോലി ചെയ്തിരുന്ന യുവാവ് അതിനു ശേഷവും വിവേചനവും പീഡനവും നേരിട്ടെന്നാണ് പോസ്റ്റുകളിൽനിന്നു വ്യക്തമാകുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സഹായം കുടുംബം അഭ്യർഥിച്ചു.








0 comments