'യുദ്ധത്തിൽ തെറ്റുകൾ സ്വാഭാവികം'; 175 പെൺകുട്ടികളെ കൊന്നൊടുക്കിയ ക്രൂരതയെ ന്യായീകരിച്ച് ട്രംപ്

ഡോണൾഡ് ട്രംപ് Image Credit : free press journal
എവിയൻ (ഫ്രാൻസ്): 175 ലധികം പെൺകുട്ടികളും അധ്യാപകരും ദാരുണമായി കൊല്ലപ്പെട്ട ഇറാനിലെ സ്കൂൾ ആക്രമണത്തെ ന്യായീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തെ നടുക്കിയ ക്രൂരതയെ "യുദ്ധങ്ങളിൽ തെറ്റുകൾ സ്വാഭാവികമാണ്" എന്ന രീതിയിൽ ട്രംപ് ലഘൂകരിച്ച് സംസാരിച്ചത്. ഫെബ്രുവരിയിൽ തെക്കൻ ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മാരകമായ ആക്രമണം ആരും മനഃപൂർവം ചെയ്തതല്ലെന്നാണ് ട്രംപിന്റെ പുതിയ വാദം.
ദുരന്തത്തിൽ 175 ലധികം പെൺകുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാൻ അധികൃതർ സ്ഥിരീകരിച്ചിരുന്നു. ആക്രമണം നടന്ന ഫെബ്രുവരി 28-ന്, ഇതിന് പിന്നിൽ ഇറാൻ തന്നെയാണെന്നായിരുന്നു ട്രംപിന്റെ ആദ്യ ആരോപണം. ആക്രമണത്തിന് പിന്നിൽ യു എസ് സൈന്യമാകാനാണ് സാധ്യതയെന്ന് പ്രാഥമിക ആഭ്യന്തര സൈനിക അന്വേഷണത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിച്ച യു എസ് ഉദ്യോഗസ്ഥർക്ക് കാലഹരണപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങളാണ് ലഭിച്ചതെന്ന ന്യായീകരണവുമായാണ് അമേരിക്കൻ സാമ്രാജ്യത്വം ഇപ്പോൾ രംഗത്തെത്തുന്നത്. സ്കൂൾ സ്ഥിതി ചെയ്തിരുന്നത് ഇറാന്റെ സൈനിക താവളത്തിന് അടുത്താണെന്ന വാദമുയർത്തി രക്ഷപ്പെടാനാണ് യു എസ് സെൻട്രൽ കമാൻഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.










0 comments