ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: ഏഴ് മരണം

ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടം |Photo:India Today
ഷിംല : ഹിമാചൽ പ്രദേശിലെ ചാംമ്പ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. ഛത്രണ്ടിന് സമീപം മാസ്രുണ്ട്-ഹമാൽ റൂട്ടിൽ വെച്ച് ഇവർ സഞ്ചരിച്ച മഹീന്ദ്ര ബൊലേറോ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചത് കർണാടക, ഛത്തീസ്ഗഡ് സ്വദേശികളാണ്.
ഡൽഹിയിൽ നടന്ന തായ്‌കോണ്ടോ മത്സരത്തിൽ പങ്കെടുത്ത ശേഷം ഹിമാചൽ പ്രദേശ് സന്ദർശിക്കാനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പോലീസും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കൊക്കയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.









0 comments