ad
Deshabhimani

'പ്രേംപാറ്റ'; ഒക്ടോബറിൽ; ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി

Pream patta

പ്രേംപാറ്റ സിനിമയുടെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

വെബ് ഡെസ്ക്

Published on Jun 18, 2026, 01:21 PM | 2 min read

തിരുവനന്തപുരം : യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒന്നിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ' ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ലുക്ക് പുറത്തുവിട്ടാണ് അനൗൺസ്മെന്റ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്ന് എത്തിനോക്കുന്ന ജോമോൻ. കാത്തിരുന്ന ആരെയോ കണ്ടതിന്റെ സന്തോഷം, ആവേശം നിറഞ്ഞ മുഖം. യുവത്വത്തിന്റെ ഇഷ്ടതാരമായ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നൽകുന്നു.


തന്റെ രചനകൾ കൊണ്ട് വായനക്കാരെ രസിപ്പിക്കുന്ന ലിജീഷ് കുമാറും ആമീർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് പ്രേംപാറ്റയെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒരു എൻഎസ്എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ ഒരു ക്യാംപസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവന്ന പോസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്.


മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നു. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വിപി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.


സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അങ്കിത് മേനോനാണ്. സുഹൈൽ എം കോയ, മുത്തു എന്നിവരുടേതാണ് വരികൾ. രണദിവെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ഏഡിറ്റിങും നിർവഹിക്കുന്നു. സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമാതാവാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസിയാണ്. കലൈ കിംഗ്‌സൺ സ്റ്റണ്ട് മാസ്റ്ററായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി. കോസ്റ്റ്യൂം: സമീറ സനീഷ്. സൗണ്ട് ഡിസൈനർ: വിഷ്ണു സുജാതൻ. മേക്കപ്പ്: സുധി സുരേന്ദ്രൻ. ചീഫ് അസോസിയേറ്റ്: സുഹൈൽ എം. പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് നന്ദിപുലം. വിഎഫ്എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്.

എസ്എഫ്എക്സ്: ഗണേഷ് ഗംഗാധരൻ. കളറിസ്റ്റ്: ശ്രീക് വാര്യർ. പിആർഓ: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: സെറീൻ ബാബു, അമൽ സി സദാർ. പബ്ലിസിറ്റി: മാഡിസം ഡിജിറ്റൽ. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home