ad
Deshabhimani

ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതില്‍ തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത അഞ്ചുപേർ അറസ്റ്റിൽ

Crime Scene
വെബ് ഡെസ്ക്

Published on Jul 12, 2026, 06:40 PM | 1 min read

ന്യൂഡൽഹി : ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചുവെന്നാരോപിച്ച് 34കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ അറസ്റ്റിൽ.


പ്രേം ബാരി പുളിൽ നിന്ന് കേശവ്പുരത്തിലേക്കുള്ള വഴിക്കിടയ്ക്ക് വെച്ച് ജൂലൈ 9നാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരം മുഴുവന്‍ കുത്തുകളേറ്റ് വഴിയിൽ കിടക്കുന്ന വ്യക്തിയെ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിന് വയറിലും നെഞ്ചിലും കാലിലും ​ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ കുറ്റക്കാരായ അഞ്ചു കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


കൊലപാതകത്തിന് ഉപയോ​ഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. ഉദ്ധം സിങ് പാർക്ക് നിവാസിയായ ബൻസി ലാലാണ് കൊല്ലപ്പെട്ടത്. ഒരു സിസിടിവി കടയിൽ ജോലിക്കാരാനായിരുന്നുവെന്നാണ് റിപ്പോർട്ട്. കായലിനടുത്തുള്ള പ്രദേശമായതിനാൽ ചെളിയും മണ്ണും കാണ്ട് നിറഞ്ഞുകിടന്നിരുന്നുവെന്നും ഇതുവഴിയെത്തിയ ബൻസി ലാൽ അബദ്ധത്തിൽ ആൺകുട്ടികൾക്ക് മേൽ ചെളി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ ആൺകുട്ടികളിലൊരാൾ കത്തിയുപയോ​ഗിച്ച് ബൻസി ലാലിനെ കുത്തുകയുമായിരുന്നു. തുടർന്ന് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് കുട്ടികളും യുവാവിനെ ആക്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനായത്. സംവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home