സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യുട്യൂബർ അറസ്റ്റിൽ

അടൂർ: സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂർ വീട്ടിൽ രാജൻ ജോസഫിനെ (48) ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്നാണ് ഇയാളെ ശനിയാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തത്. ജൂൺ നാലിനാണ് ശ്രീനാദേവിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. രാജൻ ജോസഫിനെതിരെ മറ്റ് പല പൊലീസ് സ്റ്റേഷനുകളിൽ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അടൂർ പോലീസ് പറഞ്ഞു.









0 comments