ad
Deshabhimani

കാർ ടാറിങ്‌ യന്ത്രത്തിലിടിച്ച്‌ യുവാവ്‌ മരിച്ചു, നാല് പേർക്ക് പരിക്ക്

accident
വെബ് ഡെസ്ക്

Published on Jul 12, 2026, 07:31 PM | 1 min read

അരൂര്‍: ദേശീയപാതയിൽ എരമല്ലൂർ പിള്ളമുക്കിന് സമീപം നിയന്ത്രണം തെറ്റിയ കാർ റോഡരികിൽ കടന്ന ടാർ ചെയ്യുന്ന യന്ത്രത്തിലിടിച്ച് ഒരാൾ മരിച്ചു.നാല് പേരെ പരിക്കുകളോടെ നെട്ടൂർ ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികനായ കോടംതുരുത്ത് കൊല്ലേരിത്താഴത്ത് ജോജിയുടെയും ലിസ്സിയുടെയും മകൻ ലിഥിൻ (28)ആണ് മരിച്ചത്. കാർ യാത്രികരായ കോടംതുരുത്ത് സ്വദേശികളായ അമൽ ( 28 ),അഭിജിത്ത് (26),ആദിഷ് (28), മരട് സ്വദേശി പ്രവീൺ ( 28 ) എന്നിവരാണ് ചികിത്സയിലുള്ളത്.ശനി രാത്രി പത്തരയോടെയാണ് അപകടം.

മരടിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കുത്തിയതോട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിഥിനെ അരൂർ പോലീസ് ജീപ്പിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.അലീനയാണ് മരിച്ച ലിഥിന്റെ ഭാര്യ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home