ad
Deshabhimani

അസീസ് നെടുമങ്ങാട് നായകനാകുന്ന ചിത്രം 'മോഹനവള്ളി'; ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു

Mohanavalli
വെബ് ഡെസ്ക്

Published on Jul 12, 2026, 08:23 PM | 2 min read

കൊച്ചി : ജനപ്രിയ താരം അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഉമേഷ് എസ് നായർ സംവിധാനം ചെയ്യുന്ന 'മോഹനവള്ളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജെ സ്റ്റുഡിയോസും എ ടു എ മൂവി പ്രമോഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.


കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്. സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു. പ്രശസ്‌ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മവും ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി. സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ശേഷം അസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ചു.


നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുന്നതിനായി പളനിയിലേക്ക് നടത്തുന്ന തീർഥയാത്രയും, തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആ യാത്രയിൽ മോഹിച്ചു പിടിച്ച 'വള്ളി'യുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന രസകരമായ കാര്യങ്ങൾ തികച്ചും ഹാസ്യ രൂപേണെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. രാഹുൽ കല്യാൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.


ബൈജു സന്തോഷ്, ബിന്ദു പണിക്കർ, രക്ഷണ ഇന്ദുചൂഡൻ, സെന്തിൽ കൃഷ്ണ, ഭഗത് മാനുവൽ, മൊട്ട രാജേന്ദ്രൻ, ശ്രീജ രവി, വിജയ് മുത്തു, അബിൻ ബിനോ, തുഷാരപിള്ള, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർക്കാഡോ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.


സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും സുനേഷ് സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാ സംവിധാനം: മകേഷ് മോഹനൻ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം: അരവിന്ദ് കെ.ആർ, സൗണ്ട് മിക്സിംഗ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: വിഷ്‌ണു ആർ. ഗോവിന്ദ്, ഡിസൈൻസ്: യെല്ലോടൂത്ത്, മാർക്കറ്റിംഗ്: ഒപ്ര പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home