വിദ്യാർഥിനിയുടെ കൊലപാതകം: സംസ്ഥാന സർക്കാരിനെതിരെ ഒളിയമ്പുമായി കെ സി വേണുഗോപാൽ

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ സുഹൃത്തിന്റെ മർദനമേറ്റ് ഹരിപ്പാട് സ്വദേശിയായ മെഡിക്കൽ വിദ്യാർഥി സാവരിയ ബസന്ത് (21) മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഒളിയമ്പുമായി കെസി വേണുഗോപാൽ എംപി. പ്രതിയെ കേരളത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. എം പി എന്ന നിലയിൽ ചെയ്യേണ്ട നടപടികളെല്ലാം ചെയ്തു. തുടർ നടപടികൾ പൂർത്തീകരിക്കേണ്ടത് സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പുമാണ്. കൊലപാതകത്തിൽ കുടുംബത്തിന് ധാരാളം സംശയങ്ങളുണ്ട്. അത് ദുരീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബന്ധുക്കളെ സന്ദർശിച്ച സ്ഥലം എംഎൽഎയും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല കേസ് ക്രൈം ബ്രാഞ്ചിന് വിടുമെന്ന് ഉറപ്പു നൽകിയിരുന്നു. ഒരാഴ്‌ച ക്ഴിഞ്ഞിട്ടും നടപടിയില്ലത്താതിനെ തുടർന്ന് കുടുംബം ചെന്നിത്തലയ്‌ക്ക് കത്ത് നൽകി. എന്നാൽ നടപടികളൊന്നും ആരംഭിച്ചില്ല. നിലവിൽ ഹരിപ്പാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.










0 comments