Deshabhimani

നടുറോഡില്‍ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി ; അക്രമികള്‍ക്കായി തെരച്ചില്‍

bengaluru
വെബ് ഡെസ്ക്

Published on Nov 18, 2026, 05:55 PM | 1 min read

ബം​ഗളൂരു : ബം​ഗളൂരുവിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി. ബെംഗളൂരു വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തൊഴിൽ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. യുവാവിനെ ആളൊഴിഞ്ഞ കുന്നിൻ മുകളിലേക്ക് കൊണ്ടുപോയ ശേഷം കൈകാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തിയതാകാമെന്നാണ് പൊലീസ് പറഞ്ഞു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് കുന്നിൻ മുകളിൽ നിന്നും താഴെയുള്ള റോഡിലേക്ക് ഉരുണ്ടുവീണു.


നടപ്പാതയിൽ തീപിടിച്ച് കിടക്കുന്ന ആളെ കണ്ട് നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. യുവാവിന്‍റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home