Deshabhimani

നീക്കിയത് 15,627 പോസ്റ്റുകൾ; കേരളത്തിൽ യുഡിഎഫ് അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുന്നു: പ്രതിപക്ഷനേതാവ്

Pinarayi Vijayan
വെബ് ഡെസ്ക്

Published on Nov 18, 2026, 05:57 PM | 1 min read

തിരുവനന്തപുരം : അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെയും സംഘപരിവാറിനെയും വിമർശിക്കുന്ന കോൺഗ്രസ് കേരളത്തിൽ അതേ സ്വാതന്ത്ര്യം നിയന്ത്രിക്കുകയാണെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ദേശീയതലത്തിൽ ആവശ്യപ്പെടുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ കേരളത്തിൽ ആറുമാസത്തിനിടെ 15,627 സമൂഹമാധ്യമ പോസ്റ്റുകളും ലിങ്കുകളും നീക്കം ചെയ്തതായി നിയമസഭയിൽ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സർക്കാർ വിമർശന പോസ്റ്റുകൾ നീക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ മുൻനിലപാടിന് വിരുദ്ധമാണ് പുറത്തുവന്ന വിവരങ്ങൾ.

സിപിഐ എം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയുടെ ചോദ്യത്തിനാണ് ആഭ്യന്തരമന്ത്രി മറുപടി നൽകിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹയോഗ് പോർട്ടൽ വഴി സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് പൊലീസ് നോട്ടീസ് നൽകിയതിനെത്തുടർന്നാണ് പോസ്റ്റുകളും ലിങ്കുകളും നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെട്ട ഉള്ളടക്കങ്ങളും നടപടിക്ക് വിധേയമായവയിൽ ഉൾപ്പെടുന്നു.


ആ​ഗസ്ത് 13ന് നടത്തിയ വാർത്താസമ്മേളനത്തിൽ, സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം നൽകിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ആവശ്യമെങ്കിൽ വിമർശന പോസ്റ്റുകൾ പുനഃസ്ഥാപിക്കാൻ മെറ്റയ്ക്ക് കത്തുനൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പൊലീസ് ഔദ്യോഗിക സംവിധാനത്തിലൂടെ പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടിയെടുത്തിട്ടുണ്ടെന്ന ആഭ്യന്തരമന്ത്രിയുടെ മറുപടിയോടെ സതീശന്റെ ഇരട്ടത്താപ്പാണ് വ്യക്തമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home