കേന്ദ്രത്തിന് വിധേയപ്പെട്ട ആറ് മാസം; അദാനിക്കുവേണ്ടി എന്തും ചെയ്യുന്ന ചാവേറുകളായി യുഡിഫ് സർക്കാർ മാറി : എം വി ഗോവിന്ദൻ

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് - ഹിന്ദുത്വരാഷ്ട്രീയത്തോട് വിധേയപ്പെടുന്ന നയമാണ് കഴിഞ്ഞ ആറ് മാസക്കാലവും യുഡിഎഫ് സർക്കാർ സ്വീകരിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരം എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആറ് മാസം കൊണ്ട് യുഡിഎഫ് സർക്കാർ എവിടെയെത്തി നിൽക്കുന്നുവെന്ന് ക്രിയാത്മകമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
'കേന്ദ്രത്തിന്റെ നിലപാടുകളെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു എന്നതിന്റെ തെളിവാണ് എല്ലാ മേഖലകളിലേക്കുമുള്ള സ്വകാര്യവൽക്കരണ അജണ്ടയുടെ കടന്നുവരവ്. സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനവും, സരള്‍ പദ്ധതിയും, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി വില്‍പ്പനയിലുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
വിഴിഞ്ഞം തുറമുഖം കോർപറേററ്റ് കമ്പനികൾക്ക് ഇളവ് നൽകുന്ന സർക്കാർ സമീപനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനിയെ സംരക്ഷിക്കാനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അദാനിക്ക് വേണ്ടി എന്തും ചെയുന്ന ചാവേറുകളായി യുഡിഫ് സർക്കാർ മാറി. മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്രയിൽ 6 മാസമായിട്ടും മറുപടി പറയാൻ തയായറായിട്ടില്ല'.
സർവകലാശാലകളിൽ കേന്ദ്ര സര്‍ക്കാരിന്റെ കാവിവല്‍ക്കരണ നയവും ഇതേതരത്തിൽ നടപ്പിലാക്കപ്പെട്ടുവെന്നും സര്‍വകലാശാലകള്‍ ഗവര്‍ണറിലൂടെ സംഘപരിവാര്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ സംസ്ഥാന സർക്കാർ അതിന് ഓശാന പാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഒരു സര്‍ക്കാരിനെ ശരിയായ രീതിയില്‍ നയിക്കുന്നതിന് കൂട്ടുത്തരവാദിത്വമുണ്ടാവുക പ്രധാനമാണ്. എന്നാൽ, ഒരു തരത്തിലുമുള്ള കൂട്ടുത്തരവാദിത്വമില്ലെന്ന് ഇന്ന് ഉൾപ്പെടെയുള്ള മന്ത്രിസഭാ യോഗങ്ങളിലൂടെ വ്യക്തമായി. പവര്‍കട്ട് പ്രശ്നത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രണ്ട് തട്ടിലായി. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നീക്കം ചെയ്യുന്ന പ്രശ്നത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് മറുപടിയിലായി. യുഡിഎഫ് കണ്‍വീനര്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവരുന്ന സ്ഥിതിയുണ്ടായി'.
അഴിമതിക്ക് പൂർണപിന്തുണ നൽകുന്ന സർക്കാരിനെയാണ് കഴിഞ്ഞ ആറ് മാസവും കണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഐഎഎസ് രംഗത്തടക്കം അഴിമതി രഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറ്റപ്പെട്ടു. ഡിസിസി അംഗം തന്നെ കോടികള്‍ കൈക്കൂലി വാങ്ങുന്ന ചിത്രം പുറത്തുവന്നത് ആറ് മാസം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ്. കാലടി സര്‍വകലാശാലയിലെ വിദ്യാർഥികളെ പുറത്താക്കിയത് അഴിമതിക്കുമെതിരായി നിലകൊള്ളുന്നവര്‍ക്കെതിരെയുള്ള പ്രതികാര നടപടിയുടെ ഭാഗമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.








0 comments