Deshabhimani

റീൽസിനായി ക്യാമറുമായെത്തുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തകരുടെ നിയമസംരക്ഷണം ലഭിക്കില്ല ; ഡല്‍ഹി പൊലീസ് കോടതിയില്‍

supreme court  Image Credit : wikimedia commons
വെബ് ഡെസ്ക്

Published on Nov 18, 2026, 06:24 PM | 1 min read

ന്യൂഡൽഹി: പ്രതിഷേധം നടക്കുന്നയിടങ്ങളിലെത്തുന്ന സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാര്‍ക്ക് അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ നിയമസംരക്ഷണം ലഭിക്കില്ലെന്ന് സുപ്രിംകോടതിയില്‍ ഡല്‍ഹി പൊലീസ്. സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഡൽഹി പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, ഫ്രീ സ്പീച്ച് കളക്ടീവ്, ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്സ്, കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്സ് എന്നിവർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

പ്രതിഷേധങ്ങളിൽ പങ്കെടുത്തവരിൽ ചിലർ റീൽസ് നിർമ്മിക്കുവാനായി ക്യാമറകളും മൈക്രോഫോണുകളുമായി എത്തുന്നവരാണെന്ന പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു. റീൽസ് നിർമ്മിക്കുന്നവരെ മാധ്യമപ്രവർത്തകരുടെയോ റിപ്പോർട്ടർമാരുടെയോ പദവിയിലേക്ക് ഉയർത്താൻ കഴിയുമോ' എന്ന് പരിശോധിക്കേണ്ടതുണ്ട്. പൊലീസ് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വിശദീകരിക്കാനാണ് ഈ വേർതിരിവ് ചൂണ്ടിക്കാണിച്ചതെന്നും പറഞ്ഞു.


അതേസമയം, മാധ്യമപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത രീതികളും ജോലിയുടെ സ്വഭാവവും തമ്മില്‍ പൊലീസ് കൂട്ടികുഴക്കുകയാണെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സ്വതന്ത്ര റിപ്പോട്ടര്‍മാര്‍ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home