ad
Deshabhimani

യോ​ഗി ആ​ദി​ത്യ​നാ​ഥിന് നേരെ പാ‍ഞ്ഞടുത്ത് പശു

stray dogs in up
വെബ് ഡെസ്ക്

Published on Dec 22, 2025, 06:28 AM | 1 min read

ലക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ​യോ​ഗി ആ​ദി​ത്യ​നാ​ഥിന് നേരെ പാ‍ഞ്ഞടുത്ത് പശു.ഒരുപരിപാടിക്കായെത്തി ​കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെയാണ് പശു പാ​ഞ്ഞ​ടു​ത്തത്. പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന പ​ശു മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു.


ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഗോ​ര​ഖ്നാ​ഥ് മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.ഇ​തോ​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി പ​ശു​വി​നെ ത​ട​യു​ക​യും ദൂ​രേ​ക്ക് ഓ​ടി​ച്ചു​വി​ടു​ക​യും ചെ​യ്തു.


സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗൊ​ര​ഖ്പു​ർ മു​നി​സി​പ്പ​ൽ സൂ​പ്പ​ർ​വൈ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മു​നി​സി​പ്പ​ൽ സൂ​പ്പ​ർ​വൈ​സ​ർ അ​ര​വി​ന്ദ് കു​മാ​റി​നെയാണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു​ക്കി​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളി​ൽ വീ​ഴ്ച​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home