യശ്വന്ത്പൂർ - തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം: യശ്വന്ത്പൂർ - തിരുവനന്തപുരം നോർത്ത് പ്രതിവാര ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ സ്ഥിരമായി ഉൾപ്പെടുത്താൻ സൗത്ത് വെസ്റ്റേൺ റെയിൽവേ. ട്രെയിനിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ട്രെയിനിൽ മൂന്ന് പുതിയ എസി 3-ടയർ ഇക്കോണമി കോച്ചുകൾ സ്ഥിരമായി കൂട്ടിച്ചേർക്കും.
ഒക്ടോബർ 18 മുതൽ യെശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12257 യശ്വന്ത്പൂർ - തിരുവനന്തപുരം നോർത്ത് സർവീസിൽ പുതിയ കോച്ചുകൾ ലഭ്യമാകും. ഒക്ടോബർ 19 മുതൽ തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12258 തിരുവനന്തപുരം നോർത്ത് - യശ്വന്ത്പൂർ സർവീസിൽ ഈ കോച്ചുകൾ കൂട്ടിച്ചേർക്കും.
ഈ കോച്ചുകളുടെ കൂട്ടിച്ചേർക്കലോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 18-ൽ നിന്ന് 21 എൽഎച്ച്ബി കോച്ചുകളായി ഉയരും. ഇതിൽ 19 എസി 3-ടയർ ഇക്കോണമി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് ആൻഡ് ജനറേറ്റർ കാറുകളും ഉൾപ്പെടുന്നുവെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ഹുബ്ബള്ളി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ മഞ്ജുനാഥ് കാനമാടി അറിയിച്ചു.









0 comments