ഹൂതി ആക്രമണം; ഇന്ത്യക്കാർക്കായി മക്കയിൽ പുതിയ കൺട്രോൾ റൂം

ജിദ്ദ: ഹൂതി ആക്രമണങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് സൗദിയിലുള്ള ഇന്ത്യക്കാരെയും ഉംറ തീർത്ഥാടകരെയും സഹായിക്കുന്നതിനായി മക്കയിൽ പുതിയ കൺട്രോൾ റൂം തുറന്നതായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
മക്കയിലെ ഇന്ത്യൻ ഹജ്ജ് തീർത്ഥാടക ഓഫീസിലാണ് പുതിയ കൺട്രോൾ റൂം. ജിദ്ദയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാണ്. സഹായം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
മക്കയിലെ പുതിയ കൺട്രോൾ റൂം: +966 553646966.
ജിദ്ദയിലെ 24 മണിക്കൂർ കൺട്രോൾ റൂം: +966 12 2614093, +966 556122301.
വാട്സാപ്പ് നമ്പർ: +966 536209704.
ഇ മെയിൽ വിലാസം: [email protected].
ശനിയാഴ്ച വരെ സൗദിയിലേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ വിമാനക്കമ്പനികൾ നിർത്തിവെച്ചിരിക്കുകയാണ്. യാത്ര പുറപ്പെടുന്നതിന് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പാക്കണം. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും അവിടെ നിന്നും മടങ്ങുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണം.
അതേസമയം, സൗദിയിലെ ഇന്ത്യക്കാർ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വ്യോമാക്രമണ സമയത്ത് വീടുകൾക്ക് ഉള്ളിൽ തന്നെ തുടരണമെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ മാധ്യമ വാർത്തകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും നിർദ്ദേശമുണ്ട്.









0 comments