Deshabhimani

ശബ‌രിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ ദേവസ്വം ബോർഡിന്റെ നീക്കം

Sabarimala.jpg
വെബ് ഡെസ്ക്

Published on Oct 15, 2026, 08:16 PM | 1 min read

തിരുവനന്തപുരം: ശബ‌രിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ ദേവസ്വം ബോർഡിന്റെ നീക്കം. വെർച്വൽ ക്യൂ ബുക്കിങ് ഫീസ് അഞ്ച് രൂപയിൽ നിന്ന് 10 രൂപയാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. തീരുമാനം നടപ്പിലാക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടാനാണ് ബോർഡിന്റെ നീക്കം.


പമ്പയിലെ ശുചിമുറികൾ പൂർണമായും സൗജന്യമാക്കാനെന്ന വാദമുയർത്തിയാണ് വെർച്വൽ ക്യൂ നിരക്കുകൾ കുത്തനെ കൂട്ടുന്നത്. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ നിരക്ക് വർധന നടപ്പിലാകൂ.


ഫീസ് വർധന തീർഥാടകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധത്തിനും പരാതികൾക്കും ഇടയാക്കുമെന്ന് ദേവസ്വം ബോർഡ് ഭരണസമിതി യോഗത്തിൽ തന്നെ വിമർശനമുയർന്നിരുന്നു. എന്നാൽ അത് അവഗണിച്ച് മുന്നോട്ടുപോകാനാണ് ബോർഡ് നിലപാടെടുത്തത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home