Deshabhimani

8 വർഷംമുമ്പുള്ള കേസിൽ ധ്രുവ് റാഠിക്ക് സമൻസ്

Dhruv.jpg
വെബ് ഡെസ്ക്

Published on Oct 15, 2026, 09:13 PM | 1 min read

ന്യൂഡൽഹി: ബിജെപിയുടെ കണ്ണിലെ കരടായ ധ്രുവ്‌ റാഠിക്ക്‌ എട്ടുവർഷംമുമ്പുള്ള കേസിൽ സമൻസ്‌ അയച്ച്‌ ഡൽഹി സാകേത്‌ കോടതി. ബിജെപി ഐടി സെല്ലുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലാണ്‌ നടപടി. വർഷങ്ങളായി വിദേശത്തുകഴിയുന്ന റാഠി തലസ്ഥാനത്തെത്തിയെന്ന പരാതിക്കാരനായ ബിജെപി നേതാവിന്റെ വാദം പരിഗണിച്ചാണ് ഉത്തരവ്. കേസ് 17-ന് വീണ്ടും പരിഗണിക്കും.


2018 മേയിൽ പ്രസിദ്ധീകരിച്ച ‘ബിജെപി ഐടി സെൽ പാർട്ട് 2' എന്ന വീഡിയോയെ വിമർശിച്ചതാണ്‌ ബിജെപിയെ ചൊടിപ്പിച്ചത്‌. റാഠിയുടെ പ‍ൗരത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ ബിജെപി പരാതി നൽകിയിരുന്നു. ജന്തർമന്തർ സമരത്തിനുമുന്നോടിയായി ഹരിയാനയിലെ വീട്ടിലേക്ക്‌ ഇരച്ചുകയറി കസ്റ്റഡിയിലെടുക്കുകയുംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home