Deshabhimani

സിജെപി വാർത്താസമ്മേളനത്തിൽ പ്രശ്നമുണ്ടാക്കി; ‌റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മാധ്യമപ്രവർത്തകർ തന്നെ പുറത്താക്കി

republic tv.\
വെബ് ഡെസ്ക്

Published on Oct 15, 2026, 08:14 PM | 1 min read

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയും ഇടതു വിദ്യാർഥി സംഘടനകളും ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനം കലക്കാൻ ശ്രമിച്ച റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് പുറത്താക്കി. അനാവശ്യ ചോദ്യങ്ങളുയർത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന്‌ സഹികെട്ടാണ്‌ മറ്റുള്ളവർ സംഘപരിവാർ ചാനലിന്റെ റിപ്പോർട്ടർമാരെ പുറത്താക്കിയത്‌. അഭിജിത്‌ ദീപ്‌കെയും ഐഷി ഘോഷും റിപ്പബ്ലിക്‌ ടി വി റിപ്പോർട്ടർമാരോട്‌ സമാധാനപരമായി പ്രതികരിച്ചെങ്കിലും അവർ ബഹളം തുടരുകയായിരുന്നു.


വാർത്താ സമ്മേളനം നടത്തുന്നവർ സംസാരിച്ചു കഴിഞ്ഞ ശേഷമാണ് സാധാരണ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാറുള്ളത്. എന്നാൽ, ഐസ നേതാവ് നേഹാ ബോറ സംസാരിച്ചു തുടങ്ങിയതു മുതൽ തന്നെ റിപ്പബ്ലിക് ടിവിയിലെ രണ്ട് റിപ്പോർട്ടർമാരും തുടർച്ചയായി ശബ്ദമുയർത്തുകയും ആക്രോശിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. നിർത്തിയിട്ട് ഇറങ്ങിപോകൂ എന്നാണ് ഇവർ നിരന്തരം വിളിച്ചു പറഞ്ഞു കൈാണ്ടിരുന്നത്‌. എന്നാൽ, വാർത്താസമ്മേളനം തടസ്സപ്പെടുന്ന ഘട്ടത്തിൽ മറ്റു മാധ്യമപ്രവർത്തകർ ഇടപെടുകയായിരുന്നു. അവർ റിപ്പബ്ലിക്കിന്റെ രണ്ടു റിപ്പോർട്ടർമാരെയും മുറിയ്‌ക്ക്‌ പുറത്താക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home