ad
Deshabhimani

റോഡരികിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ യുവതിയുടെ മൃതദേഹം; കൈയിലെ ടാറ്റൂ കേന്ദ്രീകരിച്ച് അന്വേഷണം

DEAD BODY FOUND IN DRUM PUNJAB
വെബ് ഡെസ്ക്

Published on May 27, 2026, 05:11 PM | 1 min read

ചണ്ഡീ​ഗഡ്: പഞ്ചാബിൽ യുവതിയുടെ മൃതദേഹം ഡ്രമ്മിനുള്ളിലാക്കി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. മരിച്ച യുവതിക്ക് 15 നും 20 നും ഇടയിൽ പ്രായമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച പട്യാലയിലുള്ള അർബൻ എസ്റ്റേറ്റ് പ്രദേശത്താണ് സംഭവം. കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.


യുവതിയുടെ ഒരു കൈയിൽ "നേഹ" എന്ന് ടാറ്റൂ ചെയ്തിട്ടുണ്ട്. മറുകൈയിൽ ഒരു ഹൃദയ ചിഹ്നത്തിന്റെ ടാറ്റൂവും ഉണ്ട്. ഈ അടയാളങ്ങൾ വഴി ഇരയെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി ഡ്രമ്മും പരിസരവും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. നിലവിൽ പ്രദേശം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.


മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും തിരിച്ചറിയലിനുമായി സർക്കാർ രജീന്ദ്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയെ തിരിച്ചറിയുന്നതിനും ഡ്രം ഉപേക്ഷിച്ചതാരാണെന്നും കണ്ടെത്തുന്നതിനുമായി സമീപപ്രദേശങ്ങളിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home