ad
Deshabhimani

സ്‌കൂളിന്റെ മേൽക്കൂര കാറ്റിൽ തകർന്നു

School Building Roof Collapses in Heavy Winds.jpg
വെബ് ഡെസ്ക്

Published on Jul 06, 2026, 10:07 PM | 1 min read

കാഞ്ഞങ്ങാട്: സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി. ക്ലാസ് മുറികൾക്ക് മുകളിലുള്ള റൂഫിങ് ഷീറ്റാണ് കാറ്റിൽ പാറി വീണത്. ​മേൽക്കൂരയുടെ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിന്റെ മുകളിൽ കുടുങ്ങി.


തിങ്കൾ രാത്രി എട്ടോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് കെട്ടിടത്തിന് മുകളിൽ പാകിയ ഷീറ്റുകൾ പാറിപോയത്. ആളപായങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഷീറ്റുകൾ വീണതിനെത്തുടർന്ന് പരിസരത്തെ മരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സ് സംഘമെത്തി മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഷീറ്റുകൾ മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു, സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home