ഐടി പ്രൊഫഷണലായ യുവതിയും കൗമാരക്കാരായ രണ്ട് മക്കളും തീവണ്ടി തട്ടി മരിച്ച നിലയിൽ

ഹൈദരബാദ്:ഐടി പ്രൊഫഷണലായ യുവതിയെയും കൗമാരക്കാരായ രണ്ട് മക്കളെയും തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച ചെർലപ്പള്ളിക്കും ഘാട്കേസർ റെയിൽവേ സ്റ്റേഷനുകൾക്കുമിടയിലുള്ള ഡൗൺ ലൈനിൽ ആണ് സംഭവം.
ബോഡുപ്പലിലെ ഹരിതഹാരം കോളനിയിൽ താമസിക്കുന്ന പിന്റി വിജയശാന്തി റെഡ്ഡി (35),അവരുടെ രണ്ട് മക്കളായ ചേതന (18),വിശാൽ റെഡ്ഡി (17)എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.ചേതന ഇന്റർമീഡിയറ്റ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.ഇളയ സഹോദരൻ വിശാൽ ഇന്റർമീഡിയറ്റ് ഒന്നാം വർഷ വിദ്യാർത്ഥിയും.

പ്രദേശവാസികൾ പറയുന്നതനുസരിച്ച്,കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നില്ല.വിജയ ശാന്തി റെഡ്ഡി ഒരു സോഫ്റ്റ്‌വെയർ പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു.ഭർത്താവ് സുരേന്ദർ റെഡ്ഡി നെല്ലൂരിലെ ഒരു സെറാമിക് കമ്പനിയിൽ ജോലി ചെയ്യുന്നു.
ശനിയാഴ്ച പുലർച്ചെ 2.30ഓടെ ചെർലപ്പള്ളി സെക്ഷനിൽ കിലോമീറ്റർ നമ്പർ 206/48ൽ ഒരു ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് വാക്കി-ടോക്കി വഴി അധികാരികളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
ഗുരുതരമായ പരിക്കുകളോടെ മൃതദേഹങ്ങൾ ട്രാക്കുകൾക്കിടയിൽ കിടക്കുന്നതായി കണ്ടെത്തി,പിന്നീട് ബോഡുപ്പലിലെ ഹരിതഹാരം കോളനി നിവാസികളാണെന്ന് തിരിച്ചറിഞ്ഞു.
പ്രാഥമിക കണ്ടെത്തലുകളുടെയും ലോക്കോ പൈലറ്റിന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ,സംഭവം ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കേസ് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു










0 comments