ad
Deshabhimani

print edition പരാജയപ്പെട്ടത്‌ 
വനിതാസംവരണ ബില്‍ അല്ല: ജോൺ ബ്രിട്ടാസ്‌

വയനാടിനെ വഞ്ചിച്ച കോൺഗ്രസിന് വോട്ട് ചോദിക്കാൻ അവകാശമില്ല; ജോൺ ബ്രിട്ടാസ് എംപി
avatar
സ്വന്തം ലേഖകൻ

Published on Apr 18, 2026, 01:46 AM | 1 min read

ന്യൂഡൽഹി : സർക്കാരും ഗോദി മാധ്യമങ്ങളും പറയുന്നപോലെ പാർലമെന്റിൽ പരാജയപ്പെട്ടത്‌ വനിതാ സംവരണ ബിൽ അല്ലെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്‌. 
john brittas, parliament വനിതകൾക്ക്‌ സംസ്ഥാന നിയമസഭയിലും ലോക്സഭയിലും 33 ശതമാനം സംവരണം അനുവദിക്കണമെന്ന ബിൽ 2023ൽ പാസായതാണ്‌.

ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തേയും ദുർബലപ്പെടുത്തുന്നതിനുള്ള ഉപകരണമായി മണ്ഡല പുനർനിർണയത്തെ ഉപയോഗിക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമമാണ്‌ ഇപ്പോള്‍ പരാജയപ്പെട്ടത്‌. സ്‌ത്രീശാക്തീകരണത്തിന്‌ വേണ്ടിയാണ്‌ ബിൽ എന്ന വാദത്തിൽ ആത്മാർഥതയുണ്ടെങ്കിൽ ഞങ്ങൾ വെല്ലുവിളിക്കുന്നു, ലോക്‌സഭയിലേയും നിയമസഭയിലേയും നിലവിലെ അംഗബലത്തിന്റൈ അടിസ്ഥാനത്തിൽ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ശനിയാഴ്‌ച കൊണ്ടുവരിക. ഞങ്ങൾ പൂർണമായും അതിനോട്‌ സഹകരിക്കുമെന്നും ബ്രിട്ടാസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home