കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; നിരന്തരം ഭീഷണി, യുവതി ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
മൈസൂരു: കാമുകനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതിനു പിന്നാലെ യുവതി ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിനിയാണ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്. ലൈംഗികമായി ഇരയാക്കിയതിനു പിന്നാലെ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
സംഭവത്തിൽ യുവതിയുടെ രണ്ടാനമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയപുരയിലെ ചൗഡിക്കട്ടെ നിവാസിയായ മനോജ് കുമാർ, കലാസ താലൂക്കിലെ സുങ്കസാലെ നിവാസിയായ അരുൺ എന്നിവരുടെപേരിൽ കൊപ്പ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
മനോജ് കുമാറുമായി യുവതി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്തു. എന്നാൽ, മനോജിന്റെ സുഹൃത്ത് അരുണുമായി യുവതി പരിചയത്തിലായി. ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും യുവതിയിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിൽ ഭയന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.








0 comments