പോക്സോ കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

കടുത്തുരുത്തി(കോട്ടയം): ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ സ്ഥിരമായി ഉപദ്രവിച്ചുകൊണ്ടിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ പോക്സോ കേസിൽപ്പെടുത്തി അറസ്റ്റു ചെയ്തു. കോട്ടയം വെളളൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ പെരുവ കൂട്ടാനിക്കൽ കോളനിയിൽ കരിക്കാട്ടിൽ പി വി സുരേഷ് കുമാർ 44 നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തത്.
പോക്സോ ചുമത്തി വ്യാഴാഴ്ച പകൽ 2 മണിയോടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്. പെൺകുട്ടിയുടെ പിതാവ് പ്രധാന അധ്യാപികക്ക് നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.വൈക്കം ഡി വൈ എസ് പി കടുത്തുരുത്തി സ്റ്റേഷനിൽ എത്തി പ്രധാന അധ്യാപകയോടും കുട്ടിയുടെ മാതാപിതാക്കളോടും അന്വേഷണം നടത്തിയതിനുശേഷം കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ ശരണ്യ പി ദേവിൻ്റെ നേതൃത്വത്തിൽ പോലീസ് മാതാപിതാക്കളുടെ മോഴി രേഖ പ്പെടുത്തിയതിനു ശേഷം ബസ് കടുത്തുരുത്തിയിൽ എത്തിയപ്പോൾ പി വി സുരേഷ് കുമാറിനെ അറസ്ററു ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.







0 comments