Deshabhimani

മഞ്ചേരിയിലെ ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ച 15 പേർക്ക് കൂടി മഞ്ഞപ്പിത്തം; ആകെ 67 രോഗബാധിതർ

jaundice treatment

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 21, 2026, 10:34 AM | 1 min read

മഞ്ചേരി : മലപ്പുറം മഞ്ചേരി ഫർസ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 15 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ഹോട്ടലുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67 ആയി. നിരവധി പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതായും ഇവരുടെ വിവരം ശേഖരിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുകൂടി കണക്കിലെടുക്കുമ്പോൾ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.


ഒക്ടോബർ ഒന്നു മുതൽ നവംബർ വരെയുള്ള കാലയളവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരുടെയും പാർസൽ വാങ്ങിയവരുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ മുഴുവൻ ജീവനക്കാർക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെപ്പ് നൽകി.


ഹോട്ടലിൽനിന്ന് ശേഖരിച്ച ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകളുടെ പരിശോധനാഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റസ്റ്റോറന്റിലെ രണ്ട് തൊഴിലാളികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരിൽനിന്ന് മറ്റ് തൊഴിലാളികൾക്കും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും രോഗം പകർന്നതായാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home