പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും. ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാരിന്റെ നിർദ്ദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. സാമൂഹിക മാധ്യമമായ എക്സിലൂടെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം നിർണായകമാകും. ഇത്തവണയും നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. രാജ്യവ്യാപകമായുള്ള സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ), ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നെന്ന് ആരോപിക്കപ്പെടുന്ന വോട്ട് കൊള്ള എന്നിവ പ്രതിപക്ഷം ഉയർത്തിക്കാട്ടും.









0 comments