ad
Deshabhimani

വാട്സ്ആപ്പ് അക്കൗണ്ടുകൾ നിലച്ചു; വലഞ്ഞ് ഉപയോക്താക്കൾ

whatsapp
വെബ് ഡെസ്ക്

Published on Aug 04, 2026, 12:54 PM | 1 min read

ന്യൂഡൽഹി: വാട്സ്ആപ്പ് അക്കൗണ്ടുകൾ നിലച്ചതോടെ ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി ഉപയോക്താക്കള്‍ വലഞ്ഞു. അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചതോടെയാണ് ലോകമെമ്പാടുമുള്ളവർ പ്രതിസന്ധിയിലായത്. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതോടെ അക്കൗണ്ടുകളിലെ മുഴുവൻ ഫീച്ചറുകളും പൂർണമായി തടസ്സപ്പെട്ടു. നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ തടസ്സപ്പെട്ട വിവരം പങ്കുവെച്ചത്.




സുരക്ഷ മുൻനിർത്തിയാണു നടപടിയെന്നാണ് വാട്‌സാപ്പിന്റെ വിശദീകരണം. തങ്ങളുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും മറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അക്കൗണ്ടുകൾ വിലക്കിയതെന്നും പറയുന്നു. പ്രശ്നം എത്രയും വേഗം പരിഹരിച്ച് ഉപയോക്താക്കൾക്ക് അക്കൗണ്ട് തിരികെ നൽകുമെന്നും വാട്‌സാപ് വക്താവ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home