print edition ചുവപ്പണിഞ്ഞ് തുറമുഖ നഗരം

സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി വിശാഖപട്ടണത്ത് നടന്ന റെഡ് വളന്റിയർമാരുടെ ബീച്ച് പരേഡ് /ഫോട്ടോ: എ ആർ അരുൺരാജ്
വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന്റെ ആവേശത്തിൽ വിശാഖപട്ടണം. തുറമുഖ നഗരമാകെ ചെങ്കൊടികളും ബോർഡുകളും നിറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചൊവ്വാഴ്ചയോടെ എത്തി. സമ്മേളന വേദിയായ ആന്ധ്ര യൂണിവേഴ്സിറ്റി കൺവെൻഷൻ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി.
പ്രതിനിധികളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ചതന്നെ ആരംഭിച്ചു. ആന്ധ്രപ്രദേശിലെ വിവിധ ജില്ലകളിൽനിന്നുള്ള യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ തൊഴിലാളിവർഗപ്രസ്ഥാനത്തിന്റെ സമുന്നത സമ്മേളനത്തിന് ആതിഥ്യമൊരുക്കാൻ സജീവമായി രംഗത്തുണ്ട്. സമ്മേളനത്തിന് അനുബന്ധമായി സംഘടിപ്പിച്ച ശ്രമിക്ക് ഉത്സവം തുടരുകയാണ്. ഇതിനോടനുബന്ധിച്ച് പുസ്തകമേളയും പ്രദർശനങ്ങളും പൊതുപൊതുജനങ്ങളെ ആകർഷിക്കുന്നു.
ചൊവ്വ രാവിലെ റെഡ് വളന്റിയർ വോളന്റിയർമാരുടെ ബീച്ച് പരേഡ് നടന്നു. അഖിലേന്ത്യാ സമ്മേളനം വിജയകരമാക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, വിശാഖപട്ടണം സ്പൊസ്റ്റീൻ പ്ലാന്റ് പൊതുമേഖലയിൽ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്. സമ്മേളനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സംഘാടനത്തിനായി 21 സബ് കമ്മിറ്റികൾ രൂപീകരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് എ വി നാഗേശ്വര റാവു, സംസ്ഥാന സെക്രട്ടറി ആർ കെ എസ് വി കുമാർ നേതൃത്വം നൽകുന്നു.










0 comments