ad
Deshabhimani

print edition തെരുവിലിറങ്ങി വെട്രിമാരനും പാ രഞ്ജിത്തും

vetrimaran

ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കുന്ന വെട്രിമാരന്‍, അമീര്‍, പാ രഞ്ജിത്, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവര്‍

വെബ് ഡെസ്ക്

Published on Jul 25, 2026, 12:00 AM | 1 min read

ചെന്നൈ : പൊരുതുന്ന ഇന്ത്യൻ യുവത്വത്തിന്‌ പിന്തുണയുമായി തമിഴ് സിനിമാ ലോകം. ചെന്നൈയിൽ നീലം കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിൽ സംവിധായകരായ വെട്രിമാരൻ, പാ രഞ്ജിത്‌, അമീർ, തമിഴ് റാപ്പര്‍ അറിവ്, നടന്‍ മൻസൂർ അലി ഖാൻ എന്നിവർ പങ്കെടുത്തു. നീറ്റ് പൂർണമായി ഒഴിവാക്കണമെന്ന് വെട്രിമാരൻ പറഞ്ഞു. നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയയും വിദ്യാർഥി പ്രതിഷേധത്തിന്റെ ഭാഗമായി.


പിന്തുണയുമായി 
ഇർഫാൻ പഠാനും 
ശുഭ്മാൻ ഗില്ലും


രാജ്യവ്യാപകമായി അലയടിക്കുന്ന നീറ്റ് ചോദ്യച്ചോർച്ചാ സമരങ്ങളിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാനും. ലക്ഷക്കണക്കിനുപേരുടെ ഭാവി സംരക്ഷിക്കേണ്ടതിന്റെയും നീതിയുക്തമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ഇരുവരും സമൂഹമാധ്യമത്തിലൂടെ ഓർമിപ്പിച്ചു.


രാജ്യത്തെ യുവാക്കൾക്ക് പഠിക്കാനും സ്വപ്നം കാണാനുമുള്ള അവസരങ്ങൾ ലഭിക്കണമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ശുഭ്മാൻ ഗിൽ വ്യക്തമാക്കി. പരസ്പര ബഹുമാനത്തോടെ മാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷങ്ങളായുള്ള കഠിനാധ്വാനവും കുടുംബങ്ങളുടെ കഷ്ടപ്പാടുകളും പിഴവിലുടെ പാഴാകരുതെന്ന്‌ ഇർഫാൻ പഠാൻ എക്സിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home