ad
Deshabhimani

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

veerappan.png

PHOTO: X

വെബ് ഡെസ്ക്

Published on Jul 01, 2025, 12:20 PM | 1 min read

ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പന്‌ പ്രതിമ പണിയണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്‌മി. തമിഴ്‌നാട്‌ സംസ്ഥാന സർക്കാരിനോടാണ്‌ മുത്തുലക്ഷ്‌മി ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌. വീരപ്പനെ അടക്കം ചെയ്ത സ്ഥലത്ത്‌ പ്രതിമ പണിയണമെന്നാണ്‌ മുത്തുലക്ഷ്‌മിയുടെ ആവശ്യം.


തമിഴ്‌നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ തമിഴക വാഴ്വുരുമൈ കച്ചിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ മുത്തുലക്ഷ്‌മി ആവശ്യമുന്നയിച്ചത്‌. ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.


വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും മുത്തുലക്ഷ്‌മി പറഞ്ഞു. സിനിമാ താരങ്ങൾ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിനെ വിമർശിച്ച അവർ ബിജെപിയുമായുള്ള സഖ്യം പ്രാദേശിക പാർട്ടികൾക്ക്‌ ദോഷം ചെയ്യുമെന്നും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home