"വീര രാജ വീര' കോപ്പിയടിയെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലെ ‘വീര രാജ വീര’ ഗാനത്തിന്റെ സംഗീതം എ ആർ റഹ്‌മാൻ കോപ്പിയടിച്ചതാണെന്ന് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നാസിർ ഫയാസുദ്ദീൻ ദാഗറും സഹോദരൻ സഹൈറുദ്ദീൻ ദാഗറും ചേർന്ന് സംഗീതം നൽകിയ "ശിവ സ്തുതി' എന്ന ഗാനത്തിൽ നിന്ന് റഹ്‌മാൻ സംഗീതം കോപ്പിയടിച്ചുവെന്ന് ആരോപിച്ച് നാസിർ ഫയാസുദ്ദീന്റെ മകൻ ഫയാസ് വസിഫുദ്ദീൻ ദാഗർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
രണ്ടുകോടി രൂപ കെട്ടിവയ്‌ക്കണമെന്നും ഉത്തരവിലുണ്ട്. കോടതിച്ചെലവായി രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി. 2023ലാണ് ഹർജി നൽകിയത്. ദ്രുപദ് സംഗീതത്തിൽപ്പെട്ട ശിവസ്‌തുതിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ഈ ഗാനം ഒരുക്കിയതെന്ന് സിനിമയുടെ സംഗീതം പുറത്തുവിട്ടപ്പോള്‍ തന്നെ എ ആര്‍ റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു.










0 comments