Deshabhimani

ഇത്തവണ ഒരു എൻട്രി മാത്രം

'വരുവായ്' തമിഴ്ഗാനം ഗ്രാമി നാമനിര്‍ദ്ദേശ പട്ടികയിൽ

varuvay
വെബ് ഡെസ്ക്

Published on Nov 17, 2026, 03:45 PM | 6 min read

ചെന്നൈ: ഗ്രാമി പുരസ്കാരത്തിനുള്ള ഇത്തവണത്തെ നാമനിര്‍ദ്ദേശങ്ങളിൽ ഇതര ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള പ്രതീക്ഷകള്‍ പുറത്തായപ്പോള്‍ ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് ഗാനം മത്സര പട്ടികയിൽ. മികച്ച ബെസ്റ്റ് ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് ഇനത്തിന് കീഴിലാണ് അംഗീകാരം.


പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ദേവൻ ഏകാംബരം ഈണം നൽകി ആലപിച്ച ഗാനമാണ്. ഗായിക സുഷയാണ് ഒപ്പം പാടിയിരിക്കുന്നത്. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ആത്മീയ രചനയെ ആസ്പദമാക്കിയാണ് ചിട്ടപ്പെടുത്തിയത്. കര്‍ണാടക സംഗീതവും ഒപ്പം ജാസ് താളവും സമന്വയിപ്പിച്ചിരിക്കുന്നു.


69-ാമത് ഗ്രാമി പുരസ്‌കാരത്തിനുള്ള നാമനിർദേശ പട്ടികയിലെ തമിഴ് അരങ്ങേറ്റം ഭാഷയിൽ നിന്ന് ആദ്യമായാണ്. ഇതര ഇന്ത്യൻ ഭാഷകള്‍ എല്ലാം പുറത്തായ വര്‍ഷമാണ്. മാത്രമല്ല ഷക്കീറ, റൊസാലിയ, ബർണ ബോയ്, ഫാരൽ വില്യംസ്, ആഞ്ചലിക് കിഡ്ജോ തുടങ്ങിയ ലോകപ്രശസ്ത താരങ്ങളുടെ ഗാനങ്ങളോടൊപ്പമാണ് 'വരുവായ്' ഈ വിഭാഗത്തിൽ മത്സരിക്കുന്നത്.


അമേരിക്കയിൽ വളർന്ന ദേവൻ ഏകാംബരം 1995-ൽ ഇല്ലിനോയിസ് സർവകലാശാലയിൽ എൻജിനീയറിങ് പഠിക്കുന്നതിനിടെയാണ് സംഗീതമേഖലയിൽ അവസരങ്ങൾ തേടി രാജ്യത്ത് തിരിച്ചെത്തുന്നത്. ചെന്നൈയിലായിരുന്നു സം​ഗീത ജീവിതത്തിന് തുടക്കം. എ ആർ റഹ്മാന്റെ കൂടെ ചുവട് വെച്ചു. 1999-ൽ കാതലർ ദിനം എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിച്ചു. ഇതുവരെ 500-ലധികം സിനിമകൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. 2010-ൽ സംഗീത സംവിധായകനായി അരങ്ങേറി.




പോപ്പ്, റോക്ക്, റാപ്പ്, കൺട്രി തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് ഇത്തവണ ഗ്രാമി വേദിയാകുന്നത്. 69-ാമത് ഗ്രാമി പുരസ്‌കാരദാന ചടങ്ങ് 2027 ഫെബ്രുവരി ഏഴിന് ലോസ് ആഞ്ചലസിലാണ് നടക്കുക.


പ്രധാന വിഭാഗങ്ങളിൽ ടെയ്‌ലർ സ്വിഫ്റ്റ്, ബ്രൂണോ മാർസ്, ഒലിവിയ റോഡ്രിഗോ, റേ (RAYE), റൊസാലിയ (ROSALÍA), ഒലിവിയ ഡീൻ, എല്ല ലാംഗ്ലി എന്നിവർ മുന്നിട്ടുനിൽക്കുന്നു. ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ, സോംഗ് ഓഫ് ദി ഇയർ തുടങ്ങിയ പുരസ്കാരങ്ങൾക്കായി ഇവർ തമ്മിലാകും പ്രധാന പോരാട്ടം.


varuvay


പ്രമുഖ നോമിനേഷനുകള്‍

ആൽബം ഓഫ് ദി ഇയർ (Album of the Year)

  • ലോസ്റ്റ് വീക്കെൻഡ് (Lost Weekend) – ഫീബി ബ്രിഡ്ജേഴ്സ് (Phoebe Bridgers)

  • ദി ആർട്ട് ഓഫ് ലവിംഗ് (The Art of Loving) – ഒലിവിയ ഡീൻ (Olivia Dean)

  • ഡാൻഡെലിയോൺ (Dandelion) – എല്ല ലാംഗ്ലി (Ella Langley)

  • ദി റൊമാന്റിക് (The Romantic) – ബ്രൂണോ മാർസ് (Bruno Mars)

  • ദിസ് മ്യൂസിക് മേ കണ്ടെയ്ൻ ഹോപ്പ് (This Music May Contain Hope) – റേ (RAYE)

  • യു സീം പ്രെറ്റി സാഡ് ഫോർ എ ഗേൾ സോ ഇൻ ലവ് (You Seem Pretty Sad for a Girl So in Love) – ഒലിവിയ റോഡ്രിഗോ (Olivia Rodrigo)

  • ലക്സ് (LUX) – റൊസാലിയ (ROSALÍA)

  • ദി ലൈഫ് ഓഫ് എ ഷോഗേൾ (The Life of a Showgirl) – ടെയ്‌ലർ സ്വിഫ്റ്റ് (Taylor Swift)

റെക്കോർഡ് ഓഫ് ദി ഇയർ (Record of the Year)

  • മാൻ ഐ നീഡ് (Man I Need) – ഒലിവിയ ഡീൻ

  • ചൂസിൻ ടെക്സസ് (Choosin’ Texas) – എല്ല ലാംഗ്ലി

  • ഐ ജസ്റ്റ് മൈറ്റ് (I Just Might) – ബ്രൂണോ മാർസ്

  • വെയർ ഈസ് മൈ ഹസ്ബൻഡ്! (Where Is My Husband!) – റേ

  • ദി ക്യുവർ (The Cure) – ഒലിവിയ റോഡ്രിഗോ

  • ബെർഗ്ഹെയ്ൻ (Berghain) – റൊസാലിയ, ബ്യോർക്ക്, യെവ്സ് ട്യൂമർ

  • ദി ഫേറ്റ് ഓഫ് ഒഫീലിയ (The Fate of Ophelia) – ടെയ്‌ലർ സ്വിഫ്റ്റ്

  • ഡ്രാക്കുള (Dracula) – ടേം ഇംപാല ഫീച്ചറിംഗ് ജെന്നി (Tame Impala featuring JENNIE)

സോംഗ് ഓഫ് ദി ഇയർ (Song of the Year)

  • ബെർഗ്ഹെയ്ൻ (Berghain) – റൊസാലിയ, ബ്യോർക്ക്, യെവ്സ് ട്യൂമർ

  • ചൂസിൻ ടെക്സസ് (Choosin’ Texas) – എല്ല ലാംഗ്ലി

  • ദി ക്യുവർ (The Cure) – ഒലിവിയ റോഡ്രിഗോ

  • ഹേറ്റ് ദാറ്റ് ഐ മെയ്ഡ് യു ലവ് മി (Hate That I Made You Love Me) – അരിയാന ഗ്രാൻഡെ (Ariana Grande)

  • ഐ ന്യൂ ഇറ്റ്, ഐ ന്യൂ യു (I Knew It, I Knew You) – ടെയ്‌ലർ സ്വിഫ്റ്റ്

  • മാൻ ഐ നീഡ് (Man I Need) – ഒലിവിയ ഡീൻ

  • റിസ്ക് ഇറ്റ് ഓൾ (Risk It All) – ബ്രൂണോ മാർസ്

  • വെയർ ഈസ് മൈ ഹസ്ബൻഡ്! (Where Is My Husband!) – റേ

ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് (Best New Artist)

  • ആൻജീൻ ഡി പോയിട്രിൻ (Angine de Poitrine)

  • ഗീസ് (Geese)

  • എല്ല ലാംഗ്ലി (Ella Langley)

  • സ്ലേയർ (Slayyyter)

  • സിയന്ന സ്പിറോ (Sienna Spiro)

  • ഡോൺ ടോളിവർ (Don Toliver)

  • റെമി വോൾഫ് (Remi Wolf)

  • ദി വോമാക്ക് സിസ്റ്റേഴ്സ് (The Womack Sisters)

ബെസ്റ്റ് പോപ്പ് സോളോ പെർഫോമൻസ് (Best Pop Solo Performance)

  • മാൻ ഐ നീഡ് – ഒലിവിയ ഡീൻ

  • റിസ്ക് ഇറ്റ് ഓൾ – ബ്രൂണോ മാർസ്

  • വെയർ ഈസ് മൈ ഹസ്ബൻഡ്! – റേ

  • ദി ക്യുവർ – ഒലിവിയ റോഡ്രിഗോ

  • സോവിന്യോൺ ബ്ലാങ്ക് (Sauvignon Blanc) – റൊസാലിയ

ബെസ്റ്റ് പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ് (Best Pop Duo/Group Performance)

  • റൺവേ (Runway) – ലേഡി ഗാഗ & ഡോച്ചി (Lady Gaga and Doechii)

  • ബ്രിംഗ് യുവർ ലവ് (Bring Your Love) – മഡോണ & സബ്രീന കാർപെന്റർ (Madonna and Sabrina Carpenter)

  • ക്ലിക്ക് ക്ലാക്ക് സിംഫണി (Click Clack Symphony) – റേ & ഹാൻസ് സിമ്മർ (RAYE and Hans Zimmer)

  • ദി ലൈഫ് ഓഫ് എ ഷോഗേൾ (The Life of a Showgirl) – ടെയ്‌ലർ സ്വിഫ്റ്റ് & സബ്രീന കാർപെന്റർ

  • ഡ്രാക്കുള (Dracula) – ടേം ഇംപാല ഫീച്ചറിംഗ് ജെന്നി

ബെസ്റ്റ് റാപ്പ് ആൽബം (Best Rap Album)

  • ഡില്ലജെൻസ് II (Dillagence II) – ബസ്റ്റ റൈംസ് & ജെ ഡില്ല (Busta Rhymes and J Dilla)

  • ആം ഐ ദി ഡ്രാമ? (Am I the Drama?) – കാർഡി ബി (Cardi B)

  • ഗോഡ് ഗോട്ട ആഫ്രോ & ഗോൾഡ് ഹൂപ്സ് (God Gotta Afro & Gold Hoops) – റാപ്സഡി (Rapsody)

  • ഒക്ടേൻ (Octane) – ഡോൺ ടോളിവർ (Don Toliver)

  • എവരിതിംഗ് ഈസ് എ ലോട്ട് (Everything Is a Lot) – വെയ്ൽ (Wale)

  • ബുള്ളി (ഡീലക്സ്) (Bully - Deluxe) – കന്യേ വെസ്റ്റ് (Kanye West / Ye)

ബെസ്റ്റ് റാപ്പ് പെർഫോമൻസ് (Best Rap Performance)

  • ഗുഡ് ഫ്ലേർട്ട്സ് (Good Flirts) – ബേബി കീം ഫീച്ചറിംഗ് കെൻഡ്രിക് ലാമർ & മോമോ ബോയ്ഡ്

  • എർടൈം (Errtime) – കാർഡി ബി

  • റൺ ഇറ്റ് ബാക്ക് (Run It Back) – ഡി ലാ സോൾ ഫീച്ചറിംഗ് നാസ് (De La Soul featuring Nas)

  • ലെറ്റ് എം നോ (Let ‘Em Know) – ടി.ഐ (T.I.)

  • ബോഡി (Body) – ഡോൺ ടോളിവർ

ബെസ്റ്റ് ട്രഡീഷണൽ കൺട്രി ആൽബം (Best Traditional Country Album)

  • ക്ലോവിസ് (Clovis) – ചാർലി ക്രോക്കറ്റ് (Charley Crockett)

  • 50 ഇയേഴ്സ് ഫ്രം ഹോം: ഡൗൺ അറ്റ് ദി ബോർഡർലൈൻ – വിൻസ് ഗിൽ (Vince Gill)

  • ബാങ്ക്സ് ഓഫ് ദി ട്രിനിറ്റി – കോഡി ജോൺസൺ (Cody Johnson)

  • വർക്കിൻ മാൻ: വില്ലി സിംഗ്സ് മെർലെ – വില്ലി നെൽസൺ (Willie Nelson)

  • വൺസ് അപ്പോൺ എ സെക്കൻഡ് ടൈം എറൗണ്ട് – ചാർലി വോർഷാം (Charlie Worsham)

ബെസ്റ്റ് കൺട്രി സോളോ പെർഫോമൻസ് (Best Country Solo Performance)

  • ദി ഹോൾ വേൾഡ് – വിൻസ് ഗിൽ

  • ചൂസിൻ ടെക്സസ് – എല്ല ലാംഗ്ലി

  • ഡ്രൈ സ്പെൽ – കേസി മസ്ഗ്രേവ്സ് (Kacey Musgraves)

  • കാൻ്റ് സിറ്റ് സ്റ്റിൽ – ലെയ്നി വിൽസൺ (Lainey Wilson)

  • ഗാരി – സ്റ്റീഫൻ വിൽസൺ ജൂനിയർ (Stephen Wilson Jr.)

ബെസ്റ്റ് റോക്ക് ആൽബം (Best Rock Album)

  • വോളിയം II (Vol. II) – ആൻജീൻ ഡി പോയിട്രിൻ

  • യുവർ ഫേവറിറ്റ് ടോയ് (Your Favorite Toy) – ഫൂ ഫൈറ്റേഴ്സ് (Foo Fighters)

  • ദി വൗ! സിഗ്നൽ (The Wow! Signal) – മ്യൂസ് (Muse)

  • ഫോറിൻ ടങ്സ് (Foreign Tongues) – ദി റോളിംഗ് സ്റ്റോൺസ് (The Rolling Stones)

  • ഫ്രോസൺ ഷാർലറ്റ് (Frozen Charlotte) – ജാക്ക് വൈറ്റ് (Jack White)

ബെസ്റ്റ് റോക്ക് പെർഫോമൻസ് (Best Rock Performance)

  • സാർണീസ് (Sarniezz) – ആൻജീൻ ഡി പോയിട്രിൻ

  • ലോസ്റ്റ് ബോയ്സ് (Lost Boys) – ഫീബി ബ്രിഡ്ജേഴ്സ്

  • ട്രിനിഡാഡ് (Trinidad) – ഗീസ്

  • വാട്ട്സ് റോംഗ് വിത്ത് മി – ഒലിവിയ റോഡ്രിഗോ & റോബർട്ട് സ്മിത്ത്

  • ഇൻ ദി സ്റ്റാർസ് (In the Stars) – ദി റോളിംഗ് സ്റ്റോൺസ്

ബെസ്റ്റ് ആർ&ബി ആൽബം (Best R&B Album)

  • ബ്രൗൺ (ദി ചോക്ലേറ്റ് എഡിഷൻ) – ക്രിസ് ബ്രൗൺ (Chris Brown)

  • വെൻ ദി സിറ്റി സ്ലീപ്സ് – അലക്സ് ഐസ്ലി (Alex Isley)

  • കെഹ്‌ലാനി (Kehlani) – കെഹ്‌ലാനി

  • സാറ്റർഡേ നൈറ്റ് – പി.ജെ. മോർട്ടൺ (PJ Morton)

  • ടു ഹൂം ഇറ്റ് മേ കൺസേൺ – ജിൽ സ്കോട്ട് (Jill Scott)

ബെസ്റ്റ് ആർ&ബി സോളോ പെർഫോമൻസ് (Best R&B Solo Performance)

  • മോർണിംഗ് ഡ്യൂ (ഡോങ്ക്) – ബിയോൺസെ (Beyoncé)

  • ഔട്ട് ദി വിൻഡോ – കെഹ്‌ലാനി

  • ലെറ്റ് മി – വിക്ടോറിയ മോണെറ്റ് (Victoria Monét)

  • പ്രഷ (Pressha) – ജിൽ സ്കോട്ട്

  • വാട്ട് യു നീഡ് – ടെംസ് (Tems)

ബെസ്റ്റ് ഏഷ്യൻ പോപ്പ് മ്യൂസിക് പെർഫോമൻസ് (Best Asian Pop Music Performance)

  • സൺസെറ്റ് കിസ് (Sunset Kiss) – ബേബിമെറ്റൽ & പോളിഫിയ (BABYMETAL and Polyphia)

  • ഉനാംഗ് കിലിഗ് (Unang Kilig) – ബിനി (BINI)

  • ബാംഗ് ബാംഗ് (Bang Bang) – ഐവ് (IVE)

  • 404 (ന്യൂ ഇറ) – കീകീകീ (KiiiKiii)

  • യെസ് (Yes) – ലിസ (LiSA)

  • വിസ (Visa) – എസ്ബി19 (SB19)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home