Deshabhimani

തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പ് കേസിൽ കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

congress leader suhail

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുഹൈല്‍ ഷാജഹാന്‍ ഡി കെ ശിവകുമാര്‍, കെ സുധാകരന്‍ എന്നിവര്‍ക്കൊപ്പം

വെബ് ഡെസ്ക്

Published on Nov 17, 2026, 03:32 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പു കേസിൽ കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ. ഡിസിസി അം​ഗം സുഹൈൽ ഷാജഹാനെയാണ് പേട്ട പൊലീസ് അറസ്റ്റു ചെയ്തത്. സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്നും 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് പരാതി.


സ്ഥാപനം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നേതാവ് അറസ്റ്റിലായത്. 2022 ൽ എകെജി സെന്ററിനു നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായ സുഹൈൽ കെ സുധാകരന്റെ വിശ്വസ്തൻ കൂടിയാണ്. തിരുവനന്തപുരം കഠിനകുളം സ്വദേശിയാണ് സുഹൈൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home