ബിൽക്കിസ് ബാനു കേസ്:പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത് ഞെട്ടിക്കുന്നത്: എം എ ബേബി

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനുമായി ശിക്ഷിക്കപ്പെട്ട 11 പ്രതികളിൽ രണ്ടുപേരുടെ ശിക്ഷ, നീണ്ടകാലത്തെ തടവുശിക്ഷ ചൂണ്ടിക്കാണിച്ച്, മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീം കോടതി ബെഞ്ചിന്റെ ഉത്തരവ് ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി
വിചാരണ പോലുംകൂടാതെ വർഷങ്ങളായി രാഷ്ട്രീയ തടവുകാരെപ്പോലെ ജയിലിൽ കഴിയുന്ന യുവജന പ്രവർത്തകർക്ക് ഇനിയും കോടതി ജാമ്യം അനുവദിച്ചിട്ടില്ല. എന്നാൽ, ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരായി കണ്ടെത്തിയവർക്ക് മോചനം നൽകൽ കോടതി അനുയോജ്യമായി കാണുന്നു. കോടതിയുടെ സ്വന്തം കണ്ടെത്തൽ അനുസരിച്ച്, ലിബറൽ ആയ പരോളുകളും ഫർലോകളും ഇടയ്ക്കിടെ ലഭിച്ചിട്ടും, 2022-ൽ ഗുജറാത്ത് സർക്കാരിൽ നിന്ന് ഇളവ് നേടാനായി നിയമസംവിധാനത്തെ ദുരുപയോഗം ചെയ്ത അതേ കുറ്റവാളികൾ തന്നെയാണ് ഇവർ.
സുപ്രീം കോടതി നീതി നിഷേധിച്ചിരിക്കുകയാണ്. നീതിക്കുവേണ്ടിയുള്ള ബിൽക്കിസ് ബാനുവിന്റെ പോരാട്ടം നമ്മളിൽ ഓരോരുത്തരെയും സംബന്ധിച്ചുള്ളതാണ്. ഞങ്ങൾ അവർക്കൊപ്പം നിലകൊള്ളുന്നുവെന്നും എം എ ബേബി വ്യക്തമാക്കി








0 comments