വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

ലഖ്നൗ: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഗോരഖ്പൂരിൽ നടന്ന 'ഏകതാ യാത്രയിൽ' സംസാരിക്കവെയാണ് യോഗിയുടെ പ്രഖ്യാപനം. ഹിന്ദു തീവ്ര ദേശീയത അരക്കിട്ടുറപ്പിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ സംഘപരിവാറും ബിജെപിയും തുടരുന്നതിനിടെയാണ് വന്ദേമാതരവും നിര്‍ബന്ധമാക്കാന്‍ യു പി സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. .
ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ദേശീയ ഗീതത്തെ എതിർക്കുന്നവരെ വിമർശിക്കാൻ ആദിത്യനാഥ് മുന്‍ അഖിലേന്ത്യാ മുസ്ലീം ലീഗ് നേതാക്കളായ മുഹമ്മദ് അലി ജിന്നയുടെയും മുഹമ്മദ് അലി ജൗഹറിന്‍റെയും പേരുകൾ പരാമർശിച്ചു.ഇന്ത്യയിൽ ഒരു പുതിയ ജിന്നയും ഇനി ഉയർന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.









0 comments