ad
Deshabhimani

'ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം നിർബന്ധമല്ല'; ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

Supreme Court of India
വെബ് ഡെസ്ക്

Published on Mar 25, 2026, 06:30 PM | 1 min read

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളിലും സ്കൂളുകളിലും ദേശീയ​ഗാനമായ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സർക്കുലറിനെതിരായ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിർദേശം മാത്രമാണ് സർക്കുലറിൽ ഉള്ളതെന്നും നിർബന്ധിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.


ദേശീയ​ഗാനം ആലപിച്ചില്ലെങ്കിൽ ശിക്ഷാനടപടികളൊന്നും കേന്ദ്രത്തിന്റെ സർക്കുലറിൽ നിർദേശിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള ശിക്ഷ ശുപാർശ ചെയ്യുന്ന ഘട്ടത്തിൽ ഇടപെടാമെന്ന്‌ വിദ്യഭ്യാസ സ്ഥാപനം നടത്തുന്ന ഹർജിക്കാരാനായ മുഹമ്മദ് സയീദ് നൂറിയോട്‌ ബെഞ്ച്‌ പറഞ്ഞു. വന്ദേമാതരത്തിലെ മുഴുവൻ വരികളും ആലപിക്കുന്നതിനായി ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോക്കോളിനെയാണ് നൂരി ചോദ്യം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home